മോശം റൈറ്റിംഗിനെ മറച്ചു പിടിക്കാൻ കുറെ ട്രിഗറിംഗ് സീനുകളും വിക്ടിം ബ്ലേമിങും കാതടിപ്പിക്കുന്ന ബിജിഎമ്മും ഒക്കെ ആഡ് ചെയ്ത് അസ്സഹനീയമായ അനുഭവം.
കുഞ്ചാക്കോ ബോബനെ ഒഴിച്ച് നിർത്തിയാൽ പ്രകടനങ്ങളും വളരെ മോശമായിരുന്നു . വില്ലന്മാരും അവരുടെ പ്രകടനവും കണ്ടിരിക്കാൻ പെട്ട പാട്. ആക്ഷൻ രംഗങ്ങളിലെ ക്യാമറ വർക്ക് തലവേദന ഉണ്ടാക്കുന്നതായിരുന്നു. നല്ല രീതിയിൽ കോറിയോ ചെയ്യാൻ പറ്റാത്തത് കൊണ്ടാണോ ഇങ്ങനെ ആൾക്കാർക്ക് മനസ്സിലാവാത്ത ഷേക്കി ആക്ഷൻ എടുക്കുന്നത്?
ആകെ ഇഷ്ടമായത് രണ്ട് സ്ഥലങ്ങളിലെ ഇൻവെസ്റ്റിഗേഷനിലെ ഡീറ്റൈലിങ് ആണ്, പോലീസ് എങ്ങനെയാ വർക്ക് ചെയ്യുന്നത് എന്ന നല്ല രീതിയിൽ കാണിച്ചു അത്തരം സന്ദർഭങ്ങളിൽ.
Spoilers : ഭയങ്കര സീക്രെട്ടീവ് ആയി ഡ്രഗ് പെഡ്ലിങ് നടത്തുന്ന വില്ലന്മാർ ബസിൽ ഇരുന്ന് പരസ്യമായി സ്‌നോർട്ട് ചെയ്യുന്നത് ഒക്കെ കോമഡി ആയിരുന്നു.